gold-price-

തിരുവനന്തപുരം: കൊറോണ കാലത്ത് സ്വർണവില കുതിച്ചുയർന്നു. പവന് 32,000 രൂപ. ഗ്രാമിന് 4,000 രൂപയും. ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ പവന് 31,600 രൂപയായിരുന്നു. ഏപ്രിൽ 4 ന് ഉച്ചകഴിഞ്ഞാണ് പവന് 32,000 രൂപയിലെത്തിയത്. മാർച്ചിലെ ഏറ്റവും ഉയർന്ന വില പവന് 32,320 രൂപയായിരുന്നു. ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന വില പവന് 32,000 രൂപയായിരുന്നു.

കൊറോണ വൈറസ് ബാധ സൃഷ്ടിച്ച അനിശ്ചിതത്വത്തെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ ആശ്രയിച്ച നിക്ഷേപകർ കൂടിയതാണ് പൊടുന്നനെയുള്ള വില വർദ്ധനയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു. ജനുവരിയിലെ വില പവന് 30,400 രൂപയായിരുന്നു.

രാജ്യാന്തര വിപണിയിൽ സ്വർണ വില കുറഞ്ഞിട്ടുണ്ട്. ഔൺസിന് 1,639.25 ഡോളർ എന്ന നിലവാരത്തിൽ ആണ് വ്യാപാരം. ഒരുഗ്രാമിന് 52.70 ഡോളറും, കിലോഗ്രാമിന് 52,703.11ഡോളറുമാണ് വില.

സംസ്ഥാനത്ത് വെള്ളി വിലയിലും വർദ്ധനയുണ്ട്. ഗ്രാമിന് 40.37രൂപയും എട്ടു ഗ്രാമിന് 52.70 രൂപയുമാണ് വില. ഒരു കിലോഗ്രാമിന് 40,370 രൂപയും.