ആറ്റിങ്ങൽ: ലോക്ക് ഡൗൺ കാലത്ത് മാർക്കറ്റുകളുടെ പ്രവർത്തനം നിലച്ചപ്പോൾ ആശ്രയമായി 'വേങ്ങോട് അങ്ങാടി '. മറ്റ് സംസ്ഥാനങ്ങളാൽ നിന്നു വരുന്ന പച്ചക്കറികൾക്ക് വില വർദ്ധിച്ച സാഹചര്യത്തിൽ ‘അങ്ങാടി ’ യിലൂടെ മിതമായ വിലയ്ക്കാണ് പച്ചക്കറികളും മറ്റും ജനങ്ങൾക്ക് നൽകുന്നത്. സ്വന്തമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറിയും മറ്റ് സാധനങ്ങളും അങ്ങാടിയിലെത്തിച്ചാൽ നല്ല വില ലഭിക്കുന്നതും കർഷകർക്ക് ആശ്വാസമായി. കൃഷിയിൽ നല്ല വിളവാണ് നൽകുന്നതെന്നും അത് ലോക്ക് ഡൗൺ കാലത്ത് നാട്ടുകാർക്ക് ഏറെ പ്രയോജനപ്പെടുന്നുണ്ടെന്നും അങ്ങാടി ചെയർമാനും കർഷകനുമായ ബി. ജയചന്ദ്രൻ കണ്ടുകൃഷി പറഞ്ഞു. ഓഫീസ് സെക്രട്ടറി വേങ്ങോട് സുനിൽ, സെയിൽസ് മാനേജർ അനിതകുമാരി, അങ്ങാടി ടീം അംഗങ്ങളായ ഷമ്മി, അബ്ദുൽ സലാം, വിശ്വരാജ്, മുരളീധരൻ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
താരമായി വേങ്ങോട് അങ്ങാടി
----------------------------------------------------
കൃഷിയിൽ താത്പര്യമുള്ള കുറച്ചുപേർ ചേർന്ന് സ്വന്തം കാർഷിക ഉത്പന്നങ്ങൾ വില്ക്കാനായി ആരംഭിച്ച സംരംഭമാണ് ഇന്ന് ശ്രദ്ധേയമായി മുന്നോട്ടുപോകുന്നത്. പച്ചക്കറികൾ മാത്രമല്ല പാൽ, തൈര്, വെളിച്ചെണ്ണ, മാവ് തുടങ്ങിയവ നേരിട്ട് സംഭരിച്ചും കൃഷിയിടങ്ങളിൽ നിന്നു നേരിട്ട് ശേഖരിച്ചുമാണ് തോന്നയ്‌ക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന അങ്ങാടിയിലെത്തിച്ച് ന്യായവിലയ്ക്ക് ലഭ്യമാക്കുന്നത്. മുദാക്കൽ, മംഗലപുരം, പോത്തൻകോട് എന്നീ പഞ്ചായത്തുകളിലും വേങ്ങോട്, തോന്നയ്ക്കൽ എന്നീ പ്രദേശങ്ങളിലുള്ളവർക്കും ഈ അങ്ങാടി വലിയ ആശ്രയമാണ്.
നിലവിൽ - 100 അംഗങ്ങൾ
അങ്ങാടിയുടെ പ്രവർത്തനം
---------------------------------------------------
പ്രദേശത്തെ കർഷകരുടെ കൂട്ടായ്‌മയിൽ
ആരംഭിച്ച സംരംഭം
സാധാരണക്കാർ വിളകൾ
കൊണ്ടുവന്നാൽ അങ്ങാടി വാങ്ങും
ഗുണമേന്മ അനുസരിച്ച് ഉത്പന്നങ്ങൾക്ക്
ന്യായമായ വിലയും നൽകും
ജൈവ പച്ചക്കറി മാത്രം ലഭിക്കുന്നതിനാൽ
ഗുണമേന്മയിൽ ആശങ്ക വേണ്ട
കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായ
പച്ചക്കറികൾ ലഭ്യമാക്കുന്നതും അങ്ങാടിയാണ്
പ്രവർത്തനം
-------------------------
രാവിലെ 7 മുതൽ
ഒപ്പം ഹോം ഡെലിവറി സൗകര്യം
അങ്ങാടിയിൽ ലഭിക്കുന്നത്
----------------------------------------------
പച്ചക്കറികൾ
പാൽ
തൈര്,
വെളിച്ചെണ്ണ
മാവ്