le

ലോസാഞ്ചൽസ്: കൊവിഡ് ബാധിച്ച് ഹോളിവുഡ് താരം ലീ ഫിയറോ അന്തരിച്ചു. 91 വയസായിരുന്നു. സ്റ്റീവൻ സ്പിൽബർഗിന്റെ 'ജോസ്' എന്ന ചിത്രത്തിലൂടെ പ്രശസ്തയായ താരമാണ്. 'ജോസ്' ചിത്രീകരിച്ച മസാച്ചുസെറ്റ്സിലെ മാർത്താസ് വൈന്യാർഡിൽ താമസിച്ചു വന്ന ഇവർ പിന്നീട് മാറിയ ലീ ഒഹിയോയിലേക്ക് മാറി താമസിച്ചു വരികയായിരുന്നു.

25 വർഷത്തോളം സംവിധായികയായും മെന്ററായും പ്രവർത്തിച്ചു. ലീ സേവനമനുഷ്ഠിച്ച ഐലാൻഡ് തീയറ്റർ വർക്ക്‌ഷോപ്പ് ബോർഡ് പ്രസിഡന്റും ആർടിസ്റ്റിക് ഡയറക്ടറുമായ കെവിൻ റയാനാണ് മരണ വാർത്ത സ്ഥിരീകരിച്ചത്.