തിരുവനന്തപുരം: മലയാളി ശാസ്ത്രജ്ഞൻ ചന്ദ്രശേഖർ നായർ ഒരുക്കിയ കൊവിഡ്-19 ടെസ്റ്റിന് (ട്രൂനെറ്റ് ബീറ്റ ടെസ്റ്റ്) ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ പ്രീ ടെസ്റ്റിംഗ് അംഗീകാരം ലഭിച്ചു. ഒരു ടെസ്റ്റിന് ചെലവ് 1350 രൂപയാണ്. 40 മിനിട്ടിൽ ഫലം കിട്ടും.
ആർ.ടി - പി.സി.ആർ സമ്പ്രദായ പ്രകാരമാണ് ടെസ്റ്റ്. ആദ്യ ടെസ്റ്റ് നെഗറ്റീവായാൽ പിന്നെ പരിശോധന വേണ്ട. വൈറസിന്റെ ആർ.എൻ.എയോ ഡി.എൻ.എയോ എടുത്താണ് പരിശോധന. അതിനാൽ ആന്റിബോഡി ടെസ്റ്റ് ഫലത്തിനെന്ന പോലെ കാത്തിരിക്കേണ്ട.
മോൾബയോ ഡയഗ്‌നോസ്റ്റിക്സ് എന്ന സ്ഥാപനമാണ് ട്രൂ ലാബ് വർക്ക് സ്റ്റേഷൻ ഒരുക്കുന്നത്. ചെലവ് 6 ലക്ഷം രൂപ മുതൽ 12 ലക്ഷം വരെ.
കൊവിഡിനു പുറമെ ചിക്കുൻ ഗുനിയ, നിപ, ടി.ബി, എലിപ്പനി, ഡെങ്കി, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കുള്ള ടെസ്റ്റും ഇതിൽ നടത്താം. ഇന്ത്യയിൽ 115 സർക്കാർ - സ്വകാര്യ ആശുപത്രികളിൽ മേൽപ്പറഞ്ഞ രോഗങ്ങളുടെ ടെസ്റ്റിന് ഉപയോഗിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന മോൾബയോയുടെ ടി.ബി ടെസ്റ്റിനെ അംഗീകരിച്ചിട്ടുണ്ട്.
പ്രത്യേകതകൾ
കൈയിൽ കൊണ്ടു നടക്കാം
സൂക്ഷിക്കാൻ എ.സി, ഫ്രീസർ വേണ്ട
ലാബ് ടെക്നിഷ്യന് പ്രവർത്തിപ്പിക്കാം
പ്രവർത്തന രീതി
രോഗിയിൽ നിന്ന് സ്രവം വി.എൽ.എമ്മിലേക്ക് എടുക്കുന്നു
ആർ.എൻ.എ എടുത്ത ശേഷം വൈറസിനെ നിർവീര്യമാക്കും
ടെസ്റ്റിന് ലൈവ് സെൽ വേണ്ട
ചന്ദ്രശേഖർ നായർ
മുംബയിൽ വളർന്ന ഒറ്രപ്പാലം കൊണ്ടാഴി സ്വദേശി. പിലാനിയിൽ നിന്ന് കെമിക്കൽ എൻജിനിയറിംഗിൽ മാസ്റ്രർ ബിരുദവും വെല്ളൂർ വി.ഐ.ടിയിൽ നിന്ന് പി.എച്ച്.ഡിയും നേടി. മാതാപിതാക്കൾ ഒറ്രപ്പാലത്താണ്.