trump-and-modi

ന്യൂഡൽഹി: കൊവിഡ് 19 രോഗ ബാധക്കെതിരെ പോരാടാന്‍ ഇന്ത്യന്‍ സര്‍ക്കാറിന് സഹായ വാഗ്ദാനവുമായി യുഎസ്. 2.9 ദശലക്ഷം ഡോളറാണ് യു.എസ് വാഗ്ദാനം. മാര്‍ച്ച് 28നാണ് അന്താരാഷ്ട്ര വികസന യു.എസ് ഏജന്‍സി സഹായം വാഗ്ദാനം ചെയ്തത്. കഴിഞ്ഞ 20 വര്‍ഷമായി അടിസ്ഥാന വികസനത്തിന് 140 കോടി ഡോളറും ആരോഗ്യ മേഖലയിലെ വികസനത്തിനായി 300 കോടി ഡോളറും ഇന്ത്യക്ക് നല്‍കിയിട്ടുണ്ടെന്ന് ഇന്ത്യയിലെ യു.എസ് എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി.

യു.എസ്എ.ഐ.ഡി 2.4 ദശലക്ഷം ഡോളറും ലോക ആരോഗ്യ സംഘടന 50000 ഡോളറുമാണ് സഹായം നല്‍കിയത്. കൊവിഡിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിനായാണ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതെന്ന് യു.എസ് എംബസി അറിയിച്ചു.