ponvilascb

പാറശാല:പുറത്തിറങ്ങാനാവാതെ വീടുകളിൽ കഴിയുന്ന നിർദ്ധന കുടുംബങ്ങൾക്കായി പൊൻവിള സർവീസ് സഹകരണ ബാങ്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന നിർദ്ധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണ പദ്ധതിക്ക് വേണ്ടിയാണ് ബാങ്ക് സഹായങ്ങൾ നൽകിയത്.ബ്ലോക്ക് പഞ്ചായത്തിലെ ആറ് ഗ്രാമ പാഞ്ചായത്തുകളിലെ 116 വാർഡുകളിലായി 3712 നിർധന കടുംബങ്ങൾക്കാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നത്.കാരോട്,കുളത്തൂർ,പൂവാർ തിരുപുറം പഞ്ചായത്തുകളിലെ കുടുംബങ്ങൾക്കാണ് പൊൻവിള സർവീസ് സഹകരണ ബാങ്ക് ഭക്ഷ്യകിറ്റുകൾ തയ്യാറാക്കി കൈമാറിയത്.ബാങ്കിന് മുന്നിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സി.റാബി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജക്ക് ഭക്ഷ്യകിറ്റുകൾ കൈമാറി.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.ഷീജ,അംഗങ്ങളായ പി.പി.ഷിജു,ജോൺ ബോസ്‌കോ, ജോയിന്റ് ബി.ഡി.ഒ അജയകുമാർ,സെക്രട്ടറി സെലസ്റ്റീൻ മേബൽ,ക്ലമന്റ് തുടങ്ങിയവർ പങ്കെടുത്തു.