pakistan

കറാച്ചി: പാകിസ്ഥാനിൽ കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാനാവശ്യമായ പേ‌ഴ്‌സ‌‌ണൽ പ്രൊട്ടക്‌ടീവ് എക്യുപ്മെന്റ് ഇല്ലാത്തതിനെതിരെ പ്രതിഷേധിച്ച ഡോക്ടർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ബലൂചിസ്ഥാനിലെ ക്വെറ്റ നഗരത്തിലാണ് സംഭവം. 150 ഓളം ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫുകളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. സമരക്കാർക്ക് നേരെ പൊലീസ് ലാത്തിവീശി. സംഭവത്തിൽ പ്രതിഷേധിച്ച് ബലൂചിസ്ഥാനിലെ യംഗ് ‌ഡോക്ടേ‌ഴ്‌സ് അസോസിയേഷൻ ഡ്യൂട്ടി ബഹിഷ്‌കരിച്ചു. മതിയായ സുരക്ഷാ സജ്ജീകരണങ്ങളില്ലാത്തതിനാൽ ക്വെറ്റയിലെ 13 ഡോക്‌ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ വരെ 3,277 പേരാണ് പാകിസ്ഥാനിൽ കൊവിഡ് ബാധിതരായുള്ളത്. 50 പേർ മരിച്ചു.