തിരുവനന്തപുരം: സർക്കാർ അനുവദിച്ച കിറ്റ് വിതരണത്തിനായി സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ എല്ലാ ത്രിതല പഞ്ചായത്തുകളിലും അനുവദിക്കണമെന്ന് ആര്യനാട് രാമചന്ദ്രൻ ( ജനതാദൾ എസ് )​ ആവശ്യപ്പെട്ടു. ക്ഷേമപെൻഷനും ഗ്യാസ് സിലിണ്ടറുകളും വീടുകളിലെത്തിക്കുന്നതുപോലെ കിറ്റുകൾ നൽകിയാൽ റേഷൻ കടകളിലെ തിരക്ക് കുറയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.