കോവളം: സൗജന്യ റേഷൻ വിതരണത്തിൽ വെട്ടിപ്പെന്ന പരാതിയെ തുടർന്ന് വിഴിഞ്ഞം, അടിമലത്തുറ മേഖലകളിൽ റേഷനിംഗ് ഇൻസ്‌പെക്ടറുടെ പങ്കാളിത്തത്തോടെ 6 കടകളിൽ വിജിലൻസ് പരിശോധന നടത്തി. പ്രവർത്തന സമയത്തിന് ഒരു മണിക്കൂർ മുന്നേ വിതരണം അവസാനിപ്പിച്ച രണ്ടു കടകൾക്കെതിരെ കേസെടുത്തു. മുല്ലൂരിലെ സുൾഫി, അടിമലത്തുറയിലെ ട്രീസാ എന്നീ കടയുടമൾക്കെതിരെ പിഴ ചുമത്തുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. റേഷൻ വാങ്ങനെത്തിയവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ ഉദ്യോഗസ്ഥർ സാധനങ്ങളുടെ തൂക്കം ഉറപ്പാക്കി. ഡിവൈ.എസ്.പി. അബ്ദുൾ വഹാബ്, സി.ഐമാരായ പി.എസ് സനിൽകുമാർ, എം. പ്രസാദ്, സിറ്റി റേഷനിംഗ് ഇൻസ്‌പെക്ടർ പ്രതാപ് റോയ്, എ.എസ്.എ. സാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.