പാലോട്: പെരിങ്ങമ്മലയിൽ വ്യാജ മദ്യ നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. ഇന്നലെ നടന്ന റെയ്ഡിൽ നിർമ്മാണത്തിന് നേതൃത്വം നൽകിയ പാപ്പനംകോട് മരുതുംമൂട് വീട്ടിൽ നൗഷാദ് ഖാനെയും(42) അറസ്റ്റ് ചെയ്‌തു. നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലറിന്റെ നിർദ്ദേശത്തിൽ പാലോട് സി.ഐ സി.കെ മനോജ്,എസ്.ഐ സതീഷ് കുമാർ,ഗ്രേഡ് എസ്.ഐ സാംരാജ്,എ.എസ്.ഐ അൻസാറുദ്ദീൻ,സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജേഷ്, എസ്.ഐ ട്രെയിനി മുഹ്സിൻ, മനു എന്നിവരാണ് പരിശോധന നടത്തിയത്.