എൻ.കെ.പ്രേമചന്ദ്രൻ
രണ്ടു വർഷത്തെ എം.പി ഫണ്ട് നിർത്തലാക്കാനുളള കേന്ദ്ര സർക്കാർ തീരുമാനം എം.പിമാരുടെ അഭിപ്രായം ചോദിക്കാതെയുള്ളതാണ്. മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളെ ഇത് ഗുരുതരമായി ബാധിക്കും.തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ലോകസഭാ സ്പീക്കർക്ക് കത്ത് നൽകി.
ശശി തരൂർ
തീരുമാനം പ്രശ്നങ്ങൾക്കിടയാക്കും. കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണം. ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.
അടൂർ പ്രകാശ്
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ ഒന്നാകെ ബാധിക്കും.
കൊവിഡ് ചികിത്സയ്ക്കും അനുബന്ധ ആവശ്യങ്ങൾക്കുമായി മണ്ഡലത്തിലെ ആശുപത്രികളിൽ 50 ലക്ഷത്തോളം രൂപ ഇതിനകം ചെലവിട്ടു കഴിഞ്ഞു.
കൊടിക്കുന്നിൽ സുരേഷ്
എം.പിമാരുടെ ശമ്പളവും അലവൻസുകളും വെട്ടിക്കുറയ്ക്കാനുള്ള നടപടിയെ സ്വാഗതം ചെയ്യുന്നു. എന്നാൽ എം.പി.മാരുടെ ഫണ്ട് മരവിപ്പിക്കുന്നത് മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളുടെ താളം തെറ്റിക്കും.