ആര്യനാട്.:നെടുമങ്ങാട് എക്സൈസ് സി .ഐയുടെ നേതൃത്വത്തിൽ നടത്തിയ റെയിഡ് രണ്ടിടങ്ങളിൽ വ്യാജവാറ്റ് പിടികൂടി.കുറ്റിച്ചൽ ഉത്തരംകോട് ഭഗവതികുന്നിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് 145 ലിറ്റർ കോടയും ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ 25,000 രൂപ വിലവരുന്ന വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു.പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും ഉടൻ പിടിയിലാകുമെന്നും സി.ഐ അറിയിച്ചു.കൂടാതെ ചെറ്റച്ചൽ മുടുമ്പിൽ കുന്നുംപുറത്ത് രാമചന്ദ്രൻ ആശാരിയുടെ വീട്ടിൽ ചാരായം വാറ്റുന്നതിനായി 40 ലിറ്റർ കോട സൂക്ഷിച്ചത് കണ്ടു പിടിച്ച് ഇയാൾക്കെതിരെ കേസെടുത്തു.ഇൻസ്പെക്ടർ എ.വിജയൻ, പ്രിവന്റീവ് ആഫീസർ വി.അനിൽകുമാർ,സി.ഇ.ഒ മാരായ ഗോപകുമാർ,രമ്യ,സുധീർ കുമാർ എന്നിവർ പങ്കെടുത്തു.