kids-corner

തിരുവനന്തപുരം: കുട്ടികളുടെ ആരോഗ്യ കായികക്ഷമത വർദ്ധിക്കാനും സർഗശേഷി പരിപോഷിപ്പിക്കാനും എസ്.സി.ഇ.ആർ.ടിയുടെ അക്കാഡമിക മേൽനോട്ടത്തിൽ 'കെറ്റ് ' സാങ്കേതികപിന്തുണ നൽകുന്ന പോർട്ടലിന്റെ പ്രവർത്തനം ആരംഭിച്ചു. അവധിക്കാല സന്തോഷങ്ങൾ എന്ന ഓൺലൈൻ പരിശീലന പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് ഓരോ പ്രവർത്തനവും വീട്ടിനുള്ളിൽ തന്നെ പരിശീലിക്കാനാവും. ആരോഗ്യ കായിക വിദ്യാഭ്യാസ പഠനവുമായി ബന്ധപ്പെട്ട എക്സർസൈസ് അറ്റ് ഹോം എന്ന പേരിൽ വീട്ടിൽ വച്ചു പരിശീലിക്കാവുന്ന വിവിധ വ്യായാമങ്ങളുടെയും കലാപഠനത്തിന്റെ സാദ്ധ്യതകൾ കുട്ടികളിലെത്തിക്കാനുള്ള പ്രവർത്തനങ്ങളുടെയും നിരവധി വീഡിയോകൾ samagra.kite.kerala.gov.in ൽ ഒരുക്കിയിട്ടുണ്ട്.