തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 13 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസർകോട് ഒൻപത്, മലപ്പുറത്ത് രണ്ട്, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാസർകോട് ആറ് പേർ വിദേശത്ത് നിന്നും വന്നവരും മൂന്നു പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. പത്തനംതിട്ടയിലുള്ളയാൾ വിദേശത്ത് നിന്നും എത്തിയതാണ്. മലപ്പുറം,കൊല്ലം ജില്ലകളിൽ നിന്നുള്ളവർ നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിവരാണ്. ഇതോടെ നിസാമുദ്ദീനിൽ നിന്ന് സംസ്ഥാനത്ത് മടങ്ങിയത്തിയവരിൽ രോഗം ബാധിച്ചവരുടെ എണ്ണം 13 ആയി.
ഇന്നലെ മൂന്നു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്.
മൊത്തം രോഗബാധിതർ: 327
ഇന്നലെ സ്ഥിരീകരിച്ചത്: 13
ഇതുവരെ മരണം: 2
നെഗറ്റീവ് ഫലം: 9,607