നാഗർകോവിൽ:തമിഴ്‌നാട്ടിൽ ഇന്നലെ മാത്രം 50 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 621ആയി ഉയർന്നു. 50 പേരിൽ 48 പേർ ഡൽഹിയിൽ നടന്ന മുസ്ലിം തബ് ലീഗ് ജമാഅത്തിന്റെ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. അതേസമയം, ഇന്നലെ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ തമിഴ്‌നാട്ടിൽ വൈറസ് ബാധിതരായി മരിച്ചവരുടെ എണ്ണം 6ആയി. ചെന്നൈ സ്വദേശിനിയായ 57കാരിയാണ് ചെന്നൈ രാജീവ് ഗാന്ധി ഗവണ്മെന്റ് ആശുപത്രിയിൽ വച്ച് മരിച്ചത്.