എറണാകുളം : പുല്ലേപ്പടി കൃഷ്ണസ്വാമി റോഡിൽ ശ്രീപാദം വീട്ടിൽ പരേതനായ സീനിയർ അഡ്വ. എസ്.എ. നാഗേന്ദ്രന്റെയും പരേതയായ ചിത്രാനാഗേന്ദ്രന്റെയും മകൻ കൃപാൽ നാഗേന്ദ്രൻ (54) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: മാളവിക. മക്കൾ: അശ്വിൻ, ആശിക. സഹോദരങ്ങൾ: അഡ്വ. പ്രേംജിത് നാഗേന്ദ്രൻ, ലക്ഷ്മി നാഗേന്ദ്രൻ. സംസ്കാരം: ഇന്ന് ബംഗളൂരുവിൽ.

കസ്‌തൂരി

മണക്കാട് : പുത്തൻകോട്ട, ദേവിനഗറിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ കസ്‌തൂരി (57) നിര്യാതയായി. മക്കൾ: രാജേഷ്, രാജു. മരുമക്കൾ: നിഷ, അജിത്ര. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.

അഞ്ജാതമൃതദേഹം

തിരുവനന്തപുരം : വിലാസം തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രേം (35) എന്നയാൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. മൃതദേഹം തിരു. ജനറൽ ആശുപത്രി മോർച്ചറിയിൽ. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0471 2330248, 9497980040.