chandra-

മുംബയിൽ വളർന്ന ഒറ്രപ്പാലം കൊണ്ടാഴി സ്വദേശി. ബിറ്റ്സ് പിലാനിയിൽ നിന്ന് കെമിക്കൽ എൻജിനിയറിംഗിൽ മാസ്റ്രർ ബിരുദവും വെല്ളൂർ വി.ഐ.ടിയിൽ നിന്ന് ബയോ മെ‌ംസിൽ പി.എച്ച്.ഡിയും നേടി. കുറച്ചു കാലം ബംഗളൂരു വിറ്രൽ മല്യ സയന്റിഫിക് റിസർച്ച് ഫൗണ്ടേഷനിൽ പ്രവർത്തിച്ചു. തുടർന്ന് നാലു സുഹൃത്തുക്കൾക്കൊപ്പം 2000ൽ ബംഗളൂരുവിൽ മോൾബയോ സ്ഥാപിച്ചു. ഇവിടത്തെ പ്രധാന ഗവേഷണ കേന്ദ്രത്തിൽ 70 ശാസ്ത്രജ്ഞർ ഉണ്ട്. ഗോവയിലും വിശാഖപട്ടണത്തെ എ.എം.ടി.എസ്സിലുമാണ് ഫാക്ടറികൾ. രാജ്യത്ത് 800 ഓളം സ്ഥാപനങ്ങളിൽ മോൾബയോ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. നിരവധി പേറ്റന്റുകൾ ചന്ദ്രശേഖറിന്റെ പേരിലുണ്ട്.

ഭാര്യ അനിത മോൾബയോവിന്റെ അഡ്മിനിസ്ട്രേഷനിൽ ചന്ദ്രശേഖറിനെ സഹായിക്കുന്നു. ഏക മകൾ അതിഥി. മാതാപിതാക്കൾ ഇപ്പോഴും ഒറ്രപ്പാലത്തെ വീട്ടിലുണ്ട്.