kerala-mlas

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ ഫണ്ടിനായി എം.പിമാരുടെ ശമ്പളം വെട്ടിക്കുറച്ച കേന്ദ്ര നടപടിയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് എം.എൽ.എമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കണമെങ്കിൽ ബന്ധപ്പെട്ട ആക്ട് ഭേദഗതി ചെയ്യാൻ ഓർഡിനൻസ് കൊണ്ടുവരണം. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിന് വേണമെങ്കിൽ ഇക്കാര്യം തീരുമാനിക്കാം.

എന്നാൽ, ഇവിടെ എല്ലാ നിയമസഭാംഗങ്ങളോടും സംഭാവന അഭ്യർത്ഥിക്കാനാണ് തീരുമാനമെന്നായിരുന്നു ഇക്കാര്യം ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെ പ്രതികരണം. അംഗങ്ങൾ സ്വമേധയാ ശമ്പള വിഹിതം വിട്ടുനൽകാൻ തയ്യാറായാൽ നിയമ ഭേദഗതി വേണ്ട. ഓരോ മാസവും ഇവരുടെ അനുമതിയോടെ തുക പിടിക്കാം. എം.പിമാരുടെ ശമ്പളത്തിൽ വെട്ടിക്കുറവ് വരുത്തുകയും,​ എം.എൽ.എമാരുടെ കാര്യത്തിൽ ഇത് നടപ്പാക്കാതിരിക്കുകയും ചെയ്യുന്നത് വിവേചനമാകുമെന്ന അഭിപ്രായവുമുണ്ട്..