honor-blackman

ലണ്ടൻ: ബ്രിട്ടീഷ് നടി ഓണർ ബ്ലാക്ക്‌മാൻ അന്തരിച്ചു. 94 വയസായിരുന്നു. 1964ൽ പുറത്തിറങ്ങിയ ' ഗോൾഡ് ഫിംഗർ ' എന്ന ജെയിംസ് ബോണ്ട് ചിത്രത്തിൽ പുസ്സി ഗാലോർ എന്ന ബോണ്ട് ഗേളിന്റെ വേഷം അവതരിപ്പിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഈസ്റ്റ് സക്‌സക്‌സിലെ ലൂയിസിലുള്ള വസതിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം.

1960കളിൽ സംപ്രേഷണം ചെ‌യ്‌ത ' ദ അവഞ്ചേ‌ഴ്‌സ് ' എന്ന ടി.വി സീരീസിലൂടെയാണ് ശ്രദ്ധേയയായത്. 1925ൽ ഈസ്റ്റ് ലണ്ടനിലെ പ്ലെയ്റ്റോയിൽ ജനിച്ച ബ്ലാക്ക്‌മാൻ നാടകം, സംഗീതം, മാർഷ്യൽ ആർട്‌സ് മേഖലകളിൽ പ്രാവണ്യം നേടിയിട്ടുണ്ട്. ജെയിംസ് ബോണ്ട് പരമ്പരയിലെ മൂന്നാമത്തെ ചിത്രമായ ഗോൾഡ് ഫിംഗറിൽ നടൻ ഷോൺ കോണറിയ്‌ക്കൊപ്പം അഭിനയിക്കുമ്പോൾ ബ്ലാക്ക്‌മാന്റെ പ്രായം 39 ആയിരുന്നു. അന്ന് ബോണ്ട് ഗേളായതിൽ വച്ച് ഏറ്റവും പ്രായം കൂടിയ നടിയായിരുന്നു ബ്ലാക്ക്‌മാൻ.