ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് രോഗിളുടെ എണ്ണത്തില്‍ 49 ശതമാനവും കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തതെന്ന് കണക്കുകൾ. മാര്‍ച്ച് 10 നും 20 ഇടയിലുള്ള 10 ദിവസത്തിനുള്ളില്‍ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 50-ല്‍ 190 ലേക്കെത്തി.
മാര്‍ച്ച് 25 ഓടെ ഇത് 606 ആയി. മാര്‍ച്ച് അവസനത്തോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 1397 ആണ്. എന്നാല്‍ തുടര്‍ന്നുള്ള അഞ്ച് ദിവസം വന്‍ കുതിച്ചുകയറ്റാണ് ഉണ്ടായത്. 120 ശതമാനം വര്‍ദ്ധനവാണ് ഈ അഞ്ച് ദിവസം രേഖപ്പെടുത്തിയത്. ഏപ്രില്‍ നാല് ആയപ്പോഴേക്കും 3072 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ച വരെയുള്ള സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 4281 പേര്‍ക്കാണ് രാജ്യത്ത് രോഗബാധയുള്ളത്. 111 മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ജനുവരി 30-ന് തൃശൂരിലാണ്. ഇന്ത്യ ഇതുവരെ സമൂഹ വ്യാപനത്തിലേക്ക് എത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ദിവസവും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്.