തിരുവനന്തപുരം: വീട്ടുകാരുമായി അകന്ന് കഴക്കൂട്ടത്ത് ലോഡ്ജിൽ കഴിഞ്ഞയാളെ മരിച്ച നിലയിൽ കണ്ടെത്തി. കഴക്കൂട്ടം സ്വദേശി രാധാകൃഷ്ണനാണ്(45) മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാൾക്ക് ശ്വാസം മുട്ടലും അസ്വസ്ഥതകളുമുണ്ടായിരുന്നതായിരുന്നതായി ചിലർ വെളിപ്പെടുത്തിയതോടെ കൊവിഡ് ബാധയാണോയെന്ന സംശയം പരിഭ്രാന്തിക്ക് ഇടയാക്കി.
ഇതേ തുടർന്ന് പൊലീസെത്തി ആരോഗ്യവകുപ്പിന്റെ ആംബുലൻസ് വരുത്തി സുരക്ഷാനടപടികൾ പാലിച്ചശേഷമാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. വിവരമറിഞ്ഞ് ആരോഗ്യ പ്രവർത്തകരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.