ന്യൂഡൽഹി: ലോക്ക് ഡൗൺ അവസാനിപ്പിക്കുന്നതിൽ വിവിധ സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനെ തങ്ങളുടെ അഭിപ്രായം അറിയിച്ചു തുടങ്ങി. ലോക്ക് ഡൗൺ പിൻവലിച്ചാലും അന്തർസംസ്ഥാന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഛത്തീസ്ഗഢ് കേന്ദ്രസർക്കാരിനെ അറിയിച്ചു. ലോക്ക്ഡൗൺ നീട്ടേണ്ടി വരുമെന്ന് ഝാർഖണ്ടും മറ്റുസംസ്ഥാനക്കാർക്ക് പ്രവേശന പെർമിറ്റ് ഏർപ്പെടുത്തേണ്ടി വരുമെന്ന് അസം സർക്കാരും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
അതേസമയം രാജ്യത്തെ കൊവിഡ് വ്യാപനവും ലോക്ക്ഡൗണും സംബന്ധിച്ച് സ്ഥിതി വിലയിരുത്താന്‍ മന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ലോക്ക്ഡൗണ്‍ തുടരണമോയെന്നത് സംബന്ധിച്ചുള്ള ചര്‍ച്ച സമിതി നടത്തും. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, അസം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ തുടരണമെന്ന നിലപാടിലാണ്. പല സംസ്ഥാനങ്ങളും ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ടാഴ്ച കൂടി ലോക്ക് ഡൗൺ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി ഇന്നലെ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു വ്യക്തമാക്കിയിരുന്നു.