തിരുവനന്തപുരം: തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. കരകുളം സ്വദേശി ശ്രീകുമാരിക്കാണ് (65) പൊളളലേറ്റത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് ഇവരെ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊള്ളലേറ്റതെങ്ങനെയെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 92 ശതമാനം പൊള്ളലേറ്റ ശ്രീകുമാരി അതീവ ഗുരുതരാവസ്ഥയിൽ ബേൺസ് ഐ.സി..യുവിൽ ചികിത്സയിലാണ്. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായി പേരൂർക്കട പൊലീസ് അറിയിച്ചു.