കല്ലമ്പലം:ലോക്ക് ഡൗണിനെതുടർന്ന് വീടുകളിൽ കഴിയുന്ന നിർദ്ധന കുടുംബങ്ങൾക്ക് മണമ്പൂർ സർവീസ് സഹകരണ ബാങ്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു.ഇതുമായി ബന്ധപ്പെട്ട് ബാങ്കിൽ നടന്ന ചടങ്ങ് ബി.സത്യൻ എം.എൽ എ ഉദ്ഘാടനം നിർവഹിച്ചു.പ്രസിഡന്റ് എ.നഹാസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ശൈലെന്ദ്രകുമാർ സ്വാഗതവും അസി. സെക്രട്ടറി വി.സുധീർ നന്ദിയും പറഞ്ഞു.