കല്ലമ്പലം:കടമ്പാട്ടുകോണം മുതൽ മംഗലപുരം വരെയുള്ള ദേശീയപാതയുടെ നവീകരണം ആരംഭിക്കാൻ അനുമതിയായി. പൊതുമരാമത്ത് വിഭാഗം സ്പെഷ്യൽ സെക്രട്ടറി മിനിയാണ് ഉത്തരവ് നൽകിയത്.ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് നവീകരണ പ്രവർത്തിയെ ഒഴിവാക്കിയിട്ടുണ്ട്. കടമ്പാട്ടുകോണം മുതൽ മംഗലപുരം വരെ 20 കിലോമീറ്ററോളമാണ് ഉപരിതലം നവീകരിക്കുക.ടാർ ദൗർലഭ്യമുള്ളതിനാലാണ് പണി ആരംഭിക്കാൻ വൈകുന്നതെന്നും ഈയാഴ്ച തന്നെ നവീകരണ പ്രവൃത്തികൾ ആരംഭിക്കുമെന്നും ബി.സത്യൻ എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് മന്ത്രിക്ക് എം.എൽ.എ നിരവധിതവണ നിവേദനം നൽകിയിരുന്നു.മൂന്നുമുക്ക് പുവൻപാറ റോഡ്‌ വികസന പ്രവൃത്തികൾകൂടി ആരംഭിക്കാൻ പൊതുമരാമത്ത് വകുപ്പിനോട് അനുമതി തേടിയതായും എം.എൽ.എ അറിയിച്ചു.