covid-19

മുംബയ് : ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബയിലെ ധാരാവിയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. . ഇന്ന് ഇവിടെ രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ധാരാവിയിൽ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ അച്ഛനും സഹോദരനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ച. 38 കാരിയായ ഒരു യുവതിയുടെ കുടുംബാംഗങ്ങളാണ് ഇവർ. ഇതോടെ ധാരാവിയിൽ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം ഏഴായി. ഇതിലൊരാൾ നേരത്തെ മരണപ്പെട്ടിരുന്നു.ധാരാവിയിൽ രോഗബാധിതരുടെ എണ്ണം കൂടിയത് കടുത്ത ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

ഇന്ന് മാത്രം മഹാരാഷ്ട്രയിൽ 23പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 868 പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരിൽ അഞ്ഞൂറിലേറെ പേർ മുംബയിൽ നിന്നുമാണ്. നിസാമുദ്ദീൻ മതസമ്മേളത്തിൽ പങ്കെടുത്ത കൂടുതൽപ്പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.