ന്യൂഡൽഹി: കൊവിഡ് കാലത്തെ അതിജീവിക്കാനുള്ള പ്രതീക്ഷ നല്‍കിക്കൊണ്ടുള്ള മനോഹര വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. "ഇന്ത്യ വീണ്ടും പുഞ്ചിരിക്കും ഇന്ത്യ വീണ്ടും വിജയിക്കും" എന്ന വരികളിലുള്ള വീഡിയോ ഗാനമാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, വിക്കി കൗശല്‍, തപ്‌സി പന്നു, രാജ്കുമാര്‍ റാവു, ഭൂമി പട്‌നേക്കര്‍, സിദ്ധാപര്‍ഥ് മല്‍ഹോത്ര, അനന്യ പാണ്ഡെ, ക്രിതി സനന്‍, ടൈഗര്‍ ഷറഫ, രാകുല്‍ പ്രീത്, ജാക്കി ഭാഗ്നാനി എന്നിവരാണ് വീഡിയോയിലുള്ളത്.
ക്രക്കറ്റ് താരം ശിഖര്‍ ധവാനും മൂന്ന് മിനിറ്റുള്ള വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനോടകം ഏഴ് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. "ഇന്ത്യ പോരാടും ഇന്ത്യ ജയിക്കും നമ്മുടെ സിനിമാലോകത്തിന്റെ നല്ലൊരു ഉദ്യമം" എന്ന് കുറിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
फिर मुस्कुराएगा इंडिया...
— Narendra Modi (@narendramodi) April 7, 2020
फिर जीत जाएगा इंडिया...
India will fight. India will win!
Good initiative by our film fraternity. https://t.co/utUGm9ObhI