പൊളിഞ്ഞത് മതം- ശിഹാബുദ്ദീൻ .
പട്ടിണിയും യുദ്ധവും അനുഭവിച്ചിട്ടില്ലെന്നൊക്കെ പറയുന്നത് ചരിത്രം അറിയാത്തതു കൊണ്ടാണ്.
ലാറ്റിനമേരിക്കയുടെ ഒരുപാട് ലക്ഷണങ്ങളുള്ള സ്ഥലമാണ് കേരളം. 20 വർഷത്തോളം മുമ്പ് ഇവിടെ നിന്ന് ലോഞ്ചിൽ മനുഷ്യൻ കയറിപ്പോയിട്ടുണ്ട്. ആ സാഹസിക യാത്രകൾ യുദ്ധസമാനമാണ്. അരക്കിലോമീറ്ററിനുപ്പറത്ത് കര കാണും. നിങ്ങൾ നീന്തിക്കോയെന്നു പറയുന്ന അവസ്ഥ .കേരളത്തിൽ ഇന്നു കാണുന്ന സമ്പന്നത അങ്ങനെ ഉണ്ടായതാണ്.
കൊവിഡ് പിടിമുറുക്കിയപ്പോൾ മതമാണ് ഏറ്റവും പൊളിഞ്ഞത്. തബ്‌ലീഗ് സമ്മേളനത്തെ വിമർശിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതി. അപ്പോൾ തബ്ലലീഗുകാരല്ലാത്തവർ പോലും ഇരവാദവുമായി വന്നു. മലയാളികളിൽ മാത്രം കാണുന്ന കൂട്ടരാണ് ന്യായീകരണ തൊഴിലാളികൾ. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് 'ആർക്കും വേണ്ടാത്ത ഒരു കണ്ണ്' ഞാൻ എഴുതിയത്.രാഷ്ട്രീയത്തിനപ്പുറത്തെ മനുഷ്യന്റെ വിലാപമാണത്.
പ്രകൃതി നൽകിയ പാഠം - ഏച്ചിക്കാനം
കൊവിഡ് വന്ന് ആളുകൾ മരിച്ചുകൊണ്ടിരിക്കുന്നു. ഉടൻ പിടിച്ചു കെട്ടാമെന്ന പ്രതീക്ഷ പോലുമില്ല.. മൃഗങ്ങളിലേക്കും രോഗം പകരുന്നു.
കൊവിഡ് വന്നതിലും രണ്ടുണ്ട് കാര്യം' ഇതിനെ നെഗറ്റീവായി മാത്രമല്ല, പോസിറ്റീവായും കാണണം.ഇത് പ്രകൃതിയോട് നമ്മൾ ചെയ്യുന്നതിന്റെ ഫലമാണ്. ചൈനയിലും വിയറ്റ്നാമിലുമൊക്കെ വൃത്തികെട്ട ഭക്ഷണരീതി വന്നതിന്റെ ചരിത്രം കൂടി നോക്കണം. അവർ എലിയെയും പല്ലിയെയും പാറ്റയുമൊക്കെ തിന്നാൻ തുടങ്ങിയത് അമേരിക്കയുടെ ബോംബിൽ നിന്ന് രക്ഷപ്പെടാൻ ട്രഞ്ചുകൾക്കുള്ളിൽ മാസങ്ങളോളം കഴിഞ്ഞപ്പോൾ പട്ടിണി സഹിക്കാനാവാതെയാണ്. മനുഷ്യനുണ്ടെങ്കിലേ ദൈവമുള്ളൂ.