1

പൂവാർ: എ.ഐ.വൈ.എഫ് കോവളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുല്ലുവിള കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ, കാഞ്ഞിരംകുളം പ്രൈമറി ഹെൽത്ത് സെന്ററർ തുടങ്ങിയിടങ്ങളിൽ മാസ്ക്ക് വിതരണം ചെയ്തു. പുല്ലുവിള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സി.പി.ഐ കോവളം മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ മെഡിക്കൽ ഓഫീസർ ഡോ. കോമളം, ഹെൽത്ത് സൂപ്പർവൈസർ മുരളീധരൻ, ആശാ വർക്കർ ഉഷ എന്നിവർക്ക് മാസ്ക്കുകൾ കൈമാറി. കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിൽ എ.ഐ.വൈ.എഫ് കോവളം മണ്ഡലം സെക്രട്ടറി ആദർശ് കൃഷ്ണ സർക്കിൾ ഇൻസ്പെക്ടർ സുരേഷ് വി. നായർക്ക് കൈമാറി. കാഞ്ഞിരംകുളം പ്രൈമറി ഹെൽത്ത് സെന്ററിൽ എ.ഐ.വൈഎഫ് കാഞ്ഞിരംകുളം എൽ.സി സെക്രട്ടറി രാജേഷ് മെഡിക്കൽ ഓഫീസർക്ക് കൈമാറി. എ.ഐ.എസ്.എഫ് കോവളം മണ്ഡലം സെക്രട്ടറി ടോണി, സി.പി.ഐ കരുംകുളം ലോക്കൽ അസിസ്റ്റൻറ് സെക്രട്ടറി വിലാസൻ ഊറ്ററ, വാർഡ് മെമ്പർ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.