തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനം ഏര്‍പ്പെടുത്തിയ സാലറി ചലഞ്ചിനെ ചോദ്യംചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 1894 കോടി കേന്ദ്രം നൽകിക്കഴിഞ്ഞു. 1717 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുണ്ട്. പ്രളയകാലത്തെക്കാൾ മെച്ചമായ സ്ഥിതി. കാലാകാലങ്ങളായി കിട്ടുന്ന റേഷനാണ് ഇപ്പോഴും നൽകുന്നത്. ജനങ്ങളുടെ കൈയ്യിലുള്ള പണം പിടിച്ചെടുക്കാനാണ് സാലറി ചലഞ്ച് വഴി ശ്രമിക്കുന്നത്. സി .പി.എമ്മിന്റെ ബക്കറ്റ് പിരിവ് രീതി സർക്കാരും തുടരുന്നതായും അദ്ദേഹം ആരോപിച്ചു.