മലയിൻകീഴ്:ലോക് താന്ത്രിക് ജനതാദൾ കാട്ടാക്കട മണ്ഡലം കമ്മിറ്റി കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന മലയിൻകീഴ് പൊലീസ് ഉദ്യോഗസ്ഥർക്ക് മാസ്‌ക്,സാനിറ്റൈസർ,ഭക്ഷണസാധനം,കുടിവെള്ളവം എന്നിവ നൽകി.എൽ.ജെ.ഡി.ജില്ലാ പ്രസിഡന്റ് എൻ.എം.നായർ മലയിൻകീഴ് സി.ഐ.ബി.അനിൽകുമാറിന് കൈമാറി.എസ്.ഐ.സൈജു,പാർട്ടി മണ്ഡലം പ്രസിഡന്റ് എൻ.ബി.പത്മകുമാർ,എസ്.ചന്ദ്രൻനായർ,മേപ്പൂക്കട മധു,യുവ ജനതാദൾ ജില്ലാ പ്രസിഡന്റ് പി.എസ്.സതീഷ് എന്നിവർ പങ്കെടുത്തു.