മുംബയ്:ലോകത്തിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ എത്തിയ പത്ത് മലയാളികളെ തിരിച്ചറിഞ്ഞു. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ കേരളാപൊലീസിന് കൈമാറിയിട്ടുണ്ടെന്നും മുംബയ് പൊലീസ് അറിയിച്ചു. നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തശേഷം മടങ്ങിയെത്തിയ ഇവർ ധാരാവിയിൽ ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഫ്ളാറ്റിലാണ് താമസിച്ചത്. ഇവർ ഇവിടെ നടന്ന പ്രാർത്ഥനകളിൽ പങ്കെടുത്തിട്ടുണ്ടെന്നും ഇവരിൽ നിന്നാണ് ഫ്ളാറ്റുടമയ്ക്ക് രോഗം പകർന്നതെന്നുമായിരുന്നു മുംബയ് പൊലീസ് നേരത്തേ പറഞ്ഞിരുന്നത്. ഇവരെ കണ്ടുപിടിക്കാൻ പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. ധാരാവിയിൽ ഇന്ന് രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.