y-george

തിരുവനന്തപുരം: കൾച്ചർ ആൻഡ് ടൂറിസം സെക്രട്ടറി റാണി ജോർജിന്റെ പിതാവ് ബേക്കറി ജംഗ്ഷൻ രശ്‌മിയിൽ (ടി.സി. 14/1463) വൈ.ജോർജ് (85)​ നിര്യാതനായി. മുൻ ട്രഷറി ഡയറക്ടറും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്നു. സംസ്‌കാരം ഇന്നലെ പാളയം ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ നടന്നു. ഭാര്യ: ഏലിയാമ്മ വർഗീസ്(റിട്ട. അഡിഷണൽ സെക്രട്ടറി). മറ്റു മക്കൾ: മിനി ജോർജ് (റീജിയണൽ മാനേജർ, നാഷണൽ ഇൻഷ്വറൻസ് കമ്പനി), സജി ജോർജ് (ഫാർമേഴ്‌സ് ഇൻഷ്വറൻസ്, യു.എസ്.എ). മരുമക്കൾ: അലക്‌സാണ്ടർ സാമുവൽ (റിട്ട. ജോയിന്റ് ഡയറക്ടർ, കൃഷിവകുപ്പ്), സുനിൽ ചാക്കോ (ചീഫ് ഫിനാൻസ് ഓഫീസർ, സിയാൽ), തോമസ് പോൾ ( ഓറക്കിൾ, യു.എസ്.എ). ജോർജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.