വർക്കല: കൊവിഡ് -19മായി ബന്ധപ്പെട്ട് വർക്കല തഹസിൽദാർ ടി. വിനോദ് രാജിന്റെയും താലൂക്ക് സപ്ലൈ ഓഫീസർ എ. രാജീവിന്റെയും നേതൃത്വത്തിൽ രൂപവൽക്കരിച്ച സ്പെഷ്യൽ സ്ക്വാഡ് നടയറ, ചെറുന്നിയൂർ, കല്ലമ്പലം, എന്നിവിടങ്ങളിൽ പരിശോധന നടത്തി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെയും ഉപഭോക്താക്കൾക്ക് ബില്ല് നൽകാതെയും വ്യാപാരം നടത്തിയ പുത്തൻചന്ത ഗീത ബേക്കേഴ്സിനെതിരെ കേസെടുത്തു. ഉളളിക്ക് അമിതവില ഈടാക്കുകയും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെ വ്യാപാരം നടത്തിയ നടയറ ബിസ്മി വെജിറ്റബിൾ ആൻഡ് ഫ്രൂട്സ്, ഹന്നാ വെജിറ്റബിസ്, മേലതിൽ സ്റ്റോർ എന്നീ സ്ഥാപനങ്ങൾക്കെതിരെയും കേസെടുത്തു. കോഴിയിറച്ചിക്ക് അമിതവില ഈടാക്കിയ ചെറുന്നിയൂർ റോയൽ ചിക്കൻ സ്റ്റോറിനെ
തിരെ കേസെടുക്കുകയും നടയറയിൽ പ്രവർത്തിക്കുന്ന ചിക്കൻ സ്റ്റാളുകളിൽ കോഴിയിറച്ചിയുടെ വില കുറയ്ക്കാനും ഏകീകരിക്കാനും നിർദ്ദേശിക്കുകയും ചെയ്തു.
അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ എം. റഹ്മത്തുളള, ഡെപ്യൂട്ടി തഹസിൽദാർ ജെ. അജിത് കുമാർ, റേഷനിംഗ് ഇൻസ്പെക്ടർമാരായ എം. ജലീസ്, പി. ഷാജി, സർവെയർ എസ്.ഷാജി, സീനിയർ ക്ലാർക്ക് എ.നവാസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ശക്തമായ പരിശോധന ഉണ്ടാകുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ
അവശ്യസാധന നിയമപ്രകാരം നടപടികൾക്കായി കളക്ടർക്ക് ശുപാർശ ചെയ്യുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.