malayam

മലയിൻകീഴ് : ഇടമല ക്രിസ്തുദാസ് മന്ദിരത്തിൽ പീറ്ററുടെ പോത്ത് മലയം ലീലയുടെ കിണറ്റിൽ അകപ്പെട്ടു. കാട്ടാക്കട ഫയർ ഫോഴ്സ് എത്തി.കിണറ്റിൽ ഇറങ്ങി രക്ഷാ പ്രവർത്തനം ആരംഭിച്ചപ്പോഴാണ് വായു സഞ്ചാരം കുറവും അകത്ത് പാമ്പുള്ളതായും ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് പാമ്പിനെ പുറത്തെത്തിച്ചശേഷം ,കിണറ്റിൽ ഓക്സിജൻ കടത്തി വിടുകയും പോത്തിനെ വടവും മറ്റുമുപ യോഗിച്ചു കരക്ക് എത്തിക്കുകയുംചെയ്തു.സീനിയർ ഫയർ ഓഫീസർ കെ.മോഹൻ കുമാർ,ഫയർ ആന്റ് റെസ്‌ക്യു ഓഫീസർ പ്രശാന്ത് എന്നിവരാണ് കിണറ്റിൽ ഇറങ്ങി പോത്തിനെ രക്ഷപ്പെടുത്തിയത്.സ്റ്റേഷൻ ഓഫീസർ എ.എൽ.ബൈജു ഫയർ ആന്റ് റെസ്‌ക്യു ഓഫീസർമാരായ അരുൺ.പി.നായർ,അഖിലൻ,ഷിബു ക്രിസ്റ്റഫർ, വിജയകുമാർ,സെൽവദാസ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.