വർക്കല:വർക്കല മണ്ഡലത്തിലെ കൊവിഡ് 19 രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വർക്കല ഫസ്റ്റ് കേരള ബറ്റാലിയൻ എൻ.സി.സി ഓഫീസേഴ്സ് മാസ്‌ക്കുകൾ അഡ്വ.വി.ജോയി എംഎൽ.എക്ക് കൈമാറി.എൻ.സി.സി ബറ്റാലിയനുവേണ്ടി കമ്മാൻഡിംഗ് ഓഫീസർ കേണൽ ജേക്കബ് ഫ്രീമാൻ,മേജർ അനിൽ,ദിൽഷ,വിജയകുമാർ എന്നിവർ ചേർന്നാണ് മാസ്കുകൾ കൈമാറിയത്.മുനിസിപ്പൽ ചെയർപേഴ്‌സൺ ബിന്ദു ഹരിദാസ്, വൈസ് ചെയർമാൻ അനിജോ എന്നിവർ സംബന്ധിച്ചു.