കല്ലമ്പലം:ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കഷ്ടത്തിലായ മടവൂർ പ്രദേശത്തെ നിർദ്ധന കുടുംബങ്ങൾക്ക് അവശ്യ വസ്തുക്കൾ സൗജന്യമായെത്തിച്ച് മൂന്നാംവിള സ്വദേശികളും ഇരട്ട സഹോദരങ്ങളുമായ ജമാലുദ്ദീനും ജലാലുദ്ദീനും മാതൃകയായി.മടവൂർ പ്ലാന്താനം കോളനിയിലെ 62 കുടുംബങ്ങളടക്കം സമീപ പ്രദേശങ്ങളിലെ 150 കുടുംബങ്ങൾക്കാണ് ധന്യ കിറ്റുകൾ വിതരണം ചെയ്തത്.വിതരണോദ്ഘാടനം സി.പി.എം ജില്ലാകമ്മിറ്റിയംഗവും കേരളാ ധാതുവികസന കോർപ്പറേഷൻ ചെയർമാനുമായ അഡ്വ. മടവൂർ അനിൽ നിർവഹിച്ചു.