മുടപുരം:വിവിധ ഗ്രാമ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകൾക്ക് ആറ്റിങ്ങൽ ബി.ആർ.സി ജീവനക്കാരുടെ സാമ്പത്തികസഹായം വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്തു . കിഴുവിലം ഗ്രാമപഞ്ചായത്തിലേക്കുള്ള സഹായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.അൻസാറിന് ബി.ആർ.സി ബ്ലോക്ക് പ്രോഗ്രാം കോ .ഓർഡിനേറ്റർ പി.സജി കൈമാറി.ബ്ലോക്ക് തലത്തിൽ നടന്ന ചടങ്ങിൽ ഒന്നാം ഘട്ടമായി ഇരുപത്തി അയ്യായിരം രൂപ ബി.സത്യൻ എം.എൽ.എയ്ക്ക് കൈമാറിയിരുന്നു.ഒറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഭാഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രതീഷ് മണമ്പൂർ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ്,വൈസ് പ്രസിഡന്റ് സുരേഷ് കുമാർ , ബി.ആർ.സി.അംഗങ്ങളായ ബി. ജയകുമാർ,ബി.എസ്.അഭിലാഷ് എന്നിവർ പങ്കെടുത്തു.