പാറശാല: കുളത്തൂർ കാരോട് പഞ്ചായത്തുകളുടെ അതിർത്തി മേഖലയിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോറിൽ നിന്നും അവശ്യ സാധനങ്ങൾ അനധികൃതമായി പുറത്തേക്ക് കടത്തുന്നതായി നാട്ടുകാരുടെ പരാതി. ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന സാധനങ്ങൾ സ്റ്റോക്ക് പരിമിതമാണെന്ന കാരണം പറഞ്ഞ് നൽകാതിരിക്കുകയും എന്നാൽ സമീപത്തെ ചില കടകളിലേക്ക് വൻതോതിൽ മറിച്ച് വിൽക്കുന്നതായും നാട്ടുകാർ പറയുന്നു.