പാറശാല: പാറശാല ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച് വരുന്നകമ്മ്യൂമിറ്റി കിച്ചണിന് കോൺഗ്രസ് പ്രവർത്തകർ അരി, പലവ്യഞ്ജനം, പച്ചക്കറി എന്നിവയും പൊലീസുകാർ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർക്കായി100 കാൻ മിനറൽ വാട്ടറും വിതരണം ചെയ്തു. സാമൂഹിക അടുക്കള പ്രവർത്തിച്ച് വരുന്ന പാറശാല ജയമഹേശ് കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മുൻ എം.എൽ.എ എ.ടി ജോർജ്ജ്, കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ അരിയും പച്ചക്കറിയും പാറശാല പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷും, മിനറൽ വാട്ടർ നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറും ഏറ്റുവാങ്ങി. പരശുവയ്ക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പെരുവിള രവിയുടെ നേതൃത്വത്തിൽ ആണ് സാമൂഹിക സമാഹരിച്ചത്.