ബാലരാമപുരം: ലോക്ക് ഡൗൺ പ്രഖ്യാപനത്തെതുടർന്ന് വീടുകളിൽ കഴിയുന്ന നിർദ്ധന കുടുംബങ്ങൾക്കായി ബി.ജെ.പി ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി 1100 പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു.ബാലരാമപുരം പഞ്ചായത്തിലെ വിവിധ വാർഡുകളിലായി നടന്ന പച്ചക്കറിക്കിറ്റ് വിതരണം ബി.ജെ.പി സംസ്ഥാനസമിതിയംഗം കട്ടച്ചൽക്കുഴി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി ബാലരാമപുരം നോർത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പുന്നക്കാട് ബിജു,സൗത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രഞ്ചു ഐത്തിയൂർ,​ബി.ജെ പി മണ്ഡലം സെക്രട്ടറിമാരായ എ.ശ്രീകണ്ഠൻ,​എം.എസ്.ഷിബുകുമാർ,​ബി.ജെ.പി വാർഡ് പ്രസിഡന്റുമാർ,​ബൂത്ത് പ്രസിഡന്റുമാർ എന്നിവർ നേത്യത്വം നൽകി.