nagarasabha

തിരുവനന്തപുരം:ലോക്ക് ഡൗൺ കാലത്ത് ജനങ്ങളിലേക്ക് ഭക്ഷണം എത്തിക്കുകയാണ് ജനത ഹോട്ടൽ. കുടുംബശ്രീയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭയുടെ സഹായത്തോടെ കോ‍‍ർപറേഷനിലെ ആദ്യ ജനത ഹോട്ടൽ പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരം കോർപറേഷനിലെ ആദ്യ ജനത ഹോട്ടലിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഓവർ ബ്രിഡ്ജിന് സമീപമുള്ള നഗരസഭയുടെ ഗോൾഡൻ ജൂബിലി ബിൽഡിംഗിലാണ് ജനകീയ ഹോട്ടലിന്റെ പ്രവർത്തനം.

അറിയാൻ

20 രൂപയ്ക്ക് ഊണ് ലഭിക്കുന്ന ജില്ലയിലെ ആദ്യ ഹോട്ടൽ

 25 രൂപ മുടക്കിയാൽ ജനകീയ ഹോട്ടൽ വഴി വീട്ടുപടിക്കൽ ഊണ് എത്തും

5രൂപ ഡെലിവറി ചാർജാണ്

ഊണിനൊപ്പം അച്ചാർ,തോരൻ,എരിശേരി,സാമ്പാർ

10 കേന്ദ്രങ്ങളിൽ കൂടി ജനത ഹോട്ടൽ ആരംഭിക്കും

ആവശ്യക്കാർ വന്നാൽ കുറഞ്ഞ നിരക്കിൽ പ്രഭാത ഭക്ഷണവും രാത്രി ഭക്ഷണവും ഒരുക്കും

നിലവിൽ പാഴ്സൽ ആയാണ് നൽകുന്നത്

ലോക്ക് ഡൗണിനു ശേഷം ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സംവിധാനം ഒരുക്കും

കുടുംബശ്രീ ജീവനക്കാർക്ക് പുറമേ നഗരസഭയുടെ വോളന്റിയർമാരും വീടുകളിൽ ഭക്ഷണം എത്തിക്കും

 ഭക്ഷണത്തിന് മുൻകൂട്ടി ഓർ‌ഡർ നൽകണം

തലേദിവസം വൈകിട്ട് 8 വരെ ആയിരിക്കും ഓർ‌ഡർ സ്വീകരിക്കുക

സംഭാവനകൾ നൽകാം

സിവിൽ സപ്ളൈസ് വകുപ്പിൽ നിന്ന് അരി സബ്സിഡി നിരക്കിൽ നൽകും.നഗരസഭയുടെ ഓൺ ഫണ്ടിൽ നിന്നു നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സംഭാവനകളും ഇതിനായി ഉപയോഗിക്കും.

ഓർഡർ ചെയ്യുന്നതിന് വിളിക്കേണ്ട നമ്പരുകൾ - 7034001843 , 7012285498 , 6235740810

പദ്ധതിയുടെ പ്രവർത്തനം

സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ജില്ലയിൽ 12 ജനത ഹോട്ടൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ ജനത ഹോട്ടലിനു വേണ്ട സ്ഥല സൗകര്യമൊരുക്കണം. തൊഴിലാളികളും പാചക സാമഗ്രികളും എല്ലാം കുടുംബശ്രീ വഴിയാണ്.

സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ജനകീയ ഹോട്ടൽ ആരംഭിച്ചത്. ലോക്ക് ഡൗണിന് ശേഷം പദ്ധതി സ്ഥിരം സംരംഭമായി നിലനിറുത്തും. ഇനി 9 കേന്ദ്രങ്ങളിൽ കൂടി പദ്ധതികൾ ആരംഭിക്കും. തുടക്കത്തിൽ തന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

കെ.ശ്രീകുമാർ

മേയർ, തിരുവനന്തപുരം നഗരസഭ.

കുടുംബശ്രീയുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ജില്ലയിൽ 100 ജനത ഹോട്ടലുകൾ സ്ഥാപിക്കും. നഗരസഭകളിൽ 10 വാർഡിന് ഒരു ഹോട്ടൽ എന്ന നിലയിലും ഒരു പഞ്ചായത്തിൽ ഒന്ന് എന്ന നിലയിലുമാണ് പ്രവർത്തനം ആരംഭിക്കുന്നത്.

ഡോ.കെ.ആർ.ഷൈജു

കുടുംബശ്രീ ജില്ല കോ ഒാർഡിനേറ്രർ.

caption കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള നഗരസഭയിലെ ആദ്യ ജനത ഹോട്ടലിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു. മേയർ കെ. ശ്രീകുമാർ, ​ഡെപ്യൂട്ടി മേയർ രാഖി രവികുമാ‌ർ, കുടുംബശ്രീ ജില്ല കോ ഒാർഡിനേറ്രർ ഡോ.കെ.ആർ.ഷൈജു തുടങ്ങിയവർ സമീപം