lock-down-

സൗദി അറേബ്യ: കൊവിഡ് പ്രതിരോധ നടപടികൾ മാസങ്ങളോളം നീട്ടേണ്ടിവരുമെന്ന് സൗദി ആരോഗ്യ മന്ത്രി മുഹമ്മദ് അബ്ദുൽ ആൽ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ലോകത്ത് കൊറോണ പ്രതിസന്ധി ഉടൻ അവസാനിക്കില്ലന്നും സൗദി ലോകത്തിന്റെ ഒരു ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾ പ്രതിരോധ നടപടികൾ കൈക്കൊള്ളാൻ തയ്യാറായില്ലങ്കിൽ ആയിരങ്ങളിലേക്കു രോഗം പടരും. സൗദിയിൽ രോഗം സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിലല്ല. ഒരാളിൽ നിന്നും ആയിരങ്ങളിലേക്കാണ് രോഗം പടർന്നതെന്ന് നാം ഓർക്കണം.

രോഗം വ്യാപിക്കാതിരിക്കാനാണ് നാം നിയന്ത്രണങ്ങൾ കൈക്കൊണ്ടത്. കൊറോണയുടെ ലോക വ്യാപനം തുടങ്ങുന്നത് ജനുവരി ആദ്യത്തിലാണ്. മാർച്ച് രണ്ടിനാണ് സൗദിയിൽ ആദ്യ രോഗം കണ്ടത്. സൗദിയിൽ 80,000 ബെഡുകളാണുള്ളത്. ഇതിൽ എണ്ണായിരമാണ് തീവ്ര പരിചരണ വിഭാഗത്തിനുള്ളത്. കൊവിഡ് രോഗികളെ പ്രത്യേകം ചികിത്സിക്കുന്നതിനായി 2000 ബെഡുകളും ഒരുക്കിയിട്ടുണ്ട്. എണ്ണായിരം വെൻിലേറ്ററുകളാണുള്ളത്.