കല്ലമ്പലം : നാവായിക്കുളത്ത് എക്സൈസ് പരിശോധനയിൽ കോട പിടിച്ചെടുത്തു. കടമ്പാട്ടുകോണം പ്ലാവിലക്കോണത്ത് വയലിൽ വീട്ടിൽ വേലുവിന്റെ ഉടമസ്ഥതയിലുള്ള ഷെഡിൽ സൂഷിച്ചിരുന്ന 60 ലിറ്റർ കോടയാണ് പിടിച്ചെടുത്തത്. വേലു ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം ഊർജിതപ്പെടുത്തിയതായി എക്സൈസ് പറഞ്ഞു. കൊവിഡ് 19 ന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മദ്യശാലകളുടെ പ്രവർത്തനം നിലച്ചതിനാൽ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തവെ എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം പ്രവന്റീവ് ഓഫീസർ എസ്. ബിനുവിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സജീർ, ലിബിൻ, താരിഖ് ഡ്രൈവർ അരുൺകുമാർ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്. പരിശോധന ശക്തമാക്കുമെന്നും അനധികൃതമായി മദ്യം, മയക്കുമരുന്ന് സൂക്ഷിക്കുന്നതോ ഉപയോഗിക്കുന്നതോ, ഉത്പാദിപ്പിക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ എക്സൈസിൽ അറിയിക്കണമെന്ന് സർക്കിൾ പറഞ്ഞു. ഫോൺ 0470 2692212