വെള്ളറട:പൊതു വിദ്യാലയങ്ങളിലെ സ്‌കൂൾ ബസ് ജീവനക്കാർക്ക് അടിയന്തര ധനസഹായം നൽകണമെന്ന് കേരള സ്റ്റേറ്റ് സ്‌കൂൾ ബസ് ഓപ്പറേറ്റേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു.ലോക്ഡൗണിൽ ശമ്പളം കിട്ടാതായതോടെ കുടുംബങ്ങൾ പട്ടിണിയിലാണെന്നും യൂണിയൻ പ്രസിഡന്റ് സനൽകുമാർ പറഞ്ഞു.