മക്ക: ആളൊഴിഞ്ഞെങ്കിലും മക്കയിലെ മസ്ജിദിൽ അണു നശീകരണവും ക്ളീനിംഗും നടത്തുന്നത് 3500 വിദേശികൾ. ഹറം നഗരി ആരവമൊഴിഞ്ഞെങ്കിലും പ്രതിദിനം ശുചീകരണം ഇടതടവില്ലാതെ നടക്കുകയാണ്. 3,500 തൊഴിലാളികൾ 2160 ലിറ്റർ പരിസ്ഥിതി സൗഹൃദ സാനിറ്റൈസറുകൾ ഉപയോഗിച്ച് ദിവസവും ആറ് തവണയാണ് മസ്ജിദ് ക്ലീൻ ചെയ്യുന്നത്.
വിശുദ്ധ ഗേഹം അണുവിമുക്തമാക്കുന്നതിനായി 89 മെഷീനുകളാണ് ഉപയോഗിക്കുന്നത്. പള്ളിയുടെ മുഴുവൻ കേന്ദ്രങ്ങളും പ്രദേശങ്ങളും അണുനശീകരണം നടത്തുന്നുണ്ട്. തൊഴിലാളികളെ മൂന്ന് ഷിഫ്റ്റുകളായി തിരിച്ചാണ് ക്ളീനിംഗ്. തൊഴിലിലേർപ്പെട്ടിരിക്കുന്ന ഇവർക്ക് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്.