ആറ്റിങ്ങൽ:കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആറ്റിങ്ങൽ അറേബ്യൻ ഫാഷൻ ജുവലറി ആറ്റിങ്ങൽ ഡി.വൈ.എസ്.പിയ്ക്ക് കീഴിലുള്ള 10 പൊലീസ് സ്റ്റേഷനുകളിൽ സുരക്ഷാ കിറ്റുകൾ വിതരണം ചെയ്‌തു.സാനിറ്റെസർ, ഹാൻഡ് വാഷ്,ലോഷൻ,സോപ്പ്,മാസ്‌ക്,ഗ്ലൗസ്,ടിഷ്യൂ,കുടിവെള്ളം എന്നിവയടങ്ങുന്നതാണ് കിറ്റ്. ജുവലറി എം.ഡി അബ്ദുൽ നാസറിൽ നിന്നും ആറ്റിങ്ങൽ ഡി.വൈ.എസ്.പി പി.വി.ബേബി കിറ്റുകൾ ഏറ്റുവാങ്ങി.ജുവലറി ജനറൽ മാനേജർ സമീർ,മാനേജിംഗ് പാർട്ണർ ജാബിർ,എച്ച്.ആർ മാനേജർ ആഷിക്,ലയൺസ് ക്ലബ്ബ് ഭാരവാഹി രവീന്ദ്രൻ നായർ,ശിവരാജൻ പിള്ള,ഉണ്ണി ആറ്റിങ്ങൽ,വിദ്യാധരൻ പിള്ള,മഹേഷ്,താഹ,നൗഷാദ്, ബൈജു എന്നിവർ പങ്കെടുത്തു