കുവൈറ്റ്: കുവൈറ്റിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തി കഴിഞ്ഞ ദിവസം രാജ്യം വിട്ടത് 2700 ഫിലിപ്പൈൻ പ്രവാസികളെന്ന് റിപ്പോർട്ട്. പതിനായിരത്തോളം അനധികൃത കുടിയേറ്റക്കാർ രാജ്യത്തുള്ളതായാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. ഏപ്രിൽ 30 വരെയാണ് ഇഖാമ നിയമലംഘകർക്ക് പിഴയോ ജയിൽ ശിക്ഷയോ കൂടാതെ രാജ്യം വിടാൻ പൊതുമാപ്പ് അനുവദിച്ചിരിക്കുന്നത്.
ടിക്കറ്റും താമസസൗകര്യങ്ങളുമടക്കം കുവൈറ്റ് സർക്കാർ നൽകും. ഏപ്രിൽ 11 മുതൽ 15 വരെയാണ് ഇന്ത്യാക്കാർക്ക് സമയം അനുവദിച്ചിരിക്കുന്നത്. പാസ്‌പോർട്ട് കൈവശമില്ലാത്തവർക്ക് ഔട്ട്പാസ് ശരിയാക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വോളന്റിയർമാരെ നിയോഗിച്ചതായി കുവൈറ്റ് ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു.