നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും പലവ്യജ്ഞന സാധനങ്ങളും ജോയിന്റ് കൗൺസിൽ നെയ്യാറ്റിൻകര മേഖല കമ്മിറ്റി നൽകി.ജോയിന്റ് കൗൺസിൽ സൗത്ത് ജില്ലാ പ്രസിഡന്റ് ജെ.ശിവരാജൻ കൈമാറിയ പല വ്യജ്ഞന സാധനങ്ങൾ നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ല്യൂ.ആർ.ഹീബ ഏറ്റുവാങ്ങി.നഗരസഭ സെക്രട്ടറി ആർ.മണികണ്ഠൻ,ജോയിന്റ് കൗൺസിൽ നേതാക്കളായ ടി.ആർ.പ്രശാന്ത്,ആർ.മഹേഷ്,അബിനേഷ്,ഷാജി,സുദർശനൻ, ജി.അനിൽകുമാർ,സി പി ഐ നെയ്യാറ്റിൻകര ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്.സജീവ്കുമാർ,വി.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.