നെയ്യാറ്റിൻകര: 1072പേർ നെയ്യാറ്റിൻകരയിൽ നിരീക്ഷണത്തിലുണ്ടെന്ന് കെ.ആൻസലൻ എം.എൽ.എ പറഞ്ഞു. 899 പേർ വീടുകളിലും 173 പേർ മൂന്ന് ഐസൊലേഷൻ ക്യാമ്പുകളിലുമാണ്. 364പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. 2261 പേർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കമ്മ്യൂണിറ്റി കിച്ചണുകൾ വഴി ഭക്ഷണം വിതരണം ചെയ്‌തെന്നും എം.എൽ.എ പറഞ്ഞു.